തമിഴ്നാട്ടിലും സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര്, ബില്ലുകളിൽ ഒപ്പ് വെക്കാതെ ഗവര്‍ണര്‍

കേരളത്തിൽ നടക്കുന്ന സർക്കാർ ഗവർണർ പോരിന്‍റെ ഏതാണ്ട് അതേ സാഹചര്യമാണ് തമിഴ്നാട്ടിലും നില നിൽക്കുന്നത്. തമിഴ്നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കുന്ന ബിൽ ഏപ്രിൽ മാസത്തിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതേവരെ അതിൽ ഒപ്പുവച്ചിട്ടില്ല. ഈ ബിൽ പരിഗണനയിലിരിക്കെ ഗവർണർ ആർ.എൻ.രവി മൂന്ന് വൈസ്ചാൻസലർമാരെക്കൂടി നിയമിച്ചു.

സിവിക് ചന്ദ്രൻ കേസ്: കോടതി പരാമർശം വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് സിപിഎം

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായി സിവിക്‌ ചന്ദ്രന്‌ മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്‌. തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങളെ വിലയിരുത്തി ഉത്തരവ്‌ നല്‍കുവാന്‍ കോടതിക്ക്‌ അവകാശമുണ്ട്‌. എന്നാല്‍ ഈ കേസില്‍ പരാതിക്കാരിയുടെ വസ്‌ത്ര ധാരണത്തെക്കുറിച്ച്‌ നടത്തിയ കോടതിയുടെ പരാമര്‍ശം സുപ്രീംകോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. ഇത്തരം കേസുകളുടെ വിചാരണയില്‍ കോടതി നടപടികൾ അതിജീവിതയ്ക്ക്‌ മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതാകരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്.

വസ്ത്രധാരണം മാറിയത് കൊണ്ട് ലിംഗ സമത്വം ഉണ്ടാവില്ല; ചർച്ച വഴി തിരിച്ചു വിടുന്നത് അജണ്ടയെന്നും ഇ ടി

ജെൻഡർ ന്യൂട്രൽ ചർച്ചകൾ വഴി മാറുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. വസ്ത്രധാരണം മാറിയത് കൊണ്ട് ലിംഗ സമത്വം ഉണ്ടാവില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ആരും എതിരല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചർച്ച വഴി തിരിച്ചു വിടുന്നത് അജണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞ ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസത്തെ എം കെ മുനീറിന്‍റെ വിവാദപരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. മുനീറിന്റെയും പിഎംഎ സലാമിന്റെയും അഭിപ്രായങ്ങൾക്ക് അവർ തന്നെ […]

‘തെറ്റ് ചെയ്തവരെ പുറത്താക്കൂ’, കോൺഗ്രസിനോട് മുഹമ്മദ് റിയാസ്

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാകണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എന്തിനാണ് കോൺഗ്രസ് അവരെ സംരക്ഷിക്കുന്നത് എന്നറിയില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരിൽ കനത്ത പ്രയാസമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ഇവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഉത്തരവാദപ്പെട്ടവർ സ്വീകരിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.

‘ഭഗവത് ഗീതയെ അപമാനിക്കുന്നവരെ വെറുതെ വിടില്ല’; തെലങ്കാന ബിജെപി അധ്യക്ഷൻ

ഭ​ഗവത് ​ഗീതയെ അപമാനിക്കുന്നവരെ വെറുതെ വിടില്ലെന്നും പാഠം പഠിപ്പിക്കുമെന്നും തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ. ശ്മശാനത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്ന വൈകുണ്ഠധാമം വാഹനങ്ങളിൽ ഗീത കൊണ്ടുപോകുന്നതിനെതിരെയും ബണ്ടി രം​ഗത്തെത്തി.ജൻ​ഗാവ് ടൗണിൽ പ്രജ സം​ഗ്രമ യാത്രയിൽ സംസാരിക്കവെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമർശം.