മകനെ മർദിക്കുന്നതുകണ്ട് പിതാവ് മരിച്ച സംഭവം; ബസ് ജീവനക്കാർ അറസ്റ്റിൽ

സ്വകാര്യ ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കം കണ്ട് പിതാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും പിടിയിലായി. വൈപ്പിൻ സ്വദേശി ടിന്റു, മിഥുൻ മോഹൻ എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശി ഫസലുദീനാണ് മകന് നേരെ കത്തി വീശുന്നത് കണ്ട് കുഴഞ്ഞ് വീണ് മരിച്ചത്. കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അച്ഛനും അമ്മയും ഉൾപ്പെടെ 5 പേർ കാറിൽ ഉണ്ടായിരുന്നു.