യുപിയിൽ ഭൂപേന്ദ്ര സിങ് ചൗധരി, ത്രിപുരയിൽ രാജീവ് ഭട്ടാചാര്യ; ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ഭൂപേന്ദ്ര സിങ് ചൗധരിയെ നിയമിച്ചു. ത്രിപുരയിൽ രാജീവ് ഭട്ടാചാര്യ ആണ് പുതിയ അധ്യക്ഷൻ. യോഗി സർക്കാരിലെ പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയാണ് ഭൂപേന്ദ്ര സിങ് ചൗധരി. ജാട്ട് വിഭാഗക്കാരനും പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള നേതാവുമാണ് ഭൂപേന്ദ്ര ചൗധരി. സ്വതന്ത്രദേവ് കാലാവധി പൂർത്തിയാകുന്നതിന് മുൻപേ അധ്യക്ഷ പദവി രാജി വെച്ചതിന് പിന്നാലെയാണ് പുതിയ നിയമനം.

വീണ്ടും വിവാഹിതനാകുന്നുവെന്ന വാർത്ത പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്

വീണ്ടും വിവാഹിതനാകുന്ന വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണെന്നാണ് സജീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നത്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ വിവാഹിതരാവുകയാണെന്നും ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് […]

വി.വി.എസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകൻ; ബിസിസിഐ

ഏഷ്യാ കപ്പ് മത്സരങ്ങളില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനാകില്ല. കോവിഡ് ബാധിതനായ ദ്രാവിഡിന് പകരക്കാരനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി നിയമിച്ചു. ബിസിസിഐ തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. സിംബാബ്‌വെ പര്യടനത്തില്‍ ടീമിന്റെ ചുമതല വി.വി.എസ് ലക്ഷ്മണിന് ആയിരുന്നു. കോവിഡ് നെഗറ്റീവ് ആകുന്ന മുറയ്ക്ക് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാലുടന്‍ ദ്രാവിഡ് ടീമിനൊപ്പം ചേരും.

ഇടുക്കിയിൽ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 19കാരൻ അറസ്റ്റിൽ

ഇടുക്കി മുരിക്കാശേരിയിൽ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ അയൽവാസിയും ബന്ധുവുമായ ആളെയാണ് പൊലീസ് പിടികൂടിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതിനു പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് വ്യക്തമായത്. വിവാഹപ്രായമാവുമ്പോൾ കല്യാണം കഴിക്കാമെന്ന് വാഗ്ധാനം നൽകിയായിരുന്നു പീഡനം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

ഇഡിയുടെ വിശാല അധികാരം ശരിവച്ച വിധി: രണ്ട് കാര്യങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

ഇഡിയുടെ വിശാല അധികാരങ്ങൾ ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ഭാഗികമായിട്ടാകും ഉത്തരവ് പുനഃപരിശോധിക്കുക. കേസിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.