ഇടുക്കിയിൽ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 19കാരൻ അറസ്റ്റിൽ

ഇടുക്കി മുരിക്കാശേരിയിൽ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ അയൽവാസിയും ബന്ധുവുമായ ആളെയാണ് പൊലീസ് പിടികൂടിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതിനു പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് വ്യക്തമായത്. വിവാഹപ്രായമാവുമ്പോൾ കല്യാണം കഴിക്കാമെന്ന് വാഗ്ധാനം നൽകിയായിരുന്നു പീഡനം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.