വീണ്ടും വിവാഹിതനാകുന്നുവെന്ന വാർത്ത പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ്

വീണ്ടും വിവാഹിതനാകുന്ന വിവരം ഫേസ്ബുക്കിൽ പങ്കുവെച്ച് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കുകയാണെന്നാണ് സജീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നത്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർ കാവ്‌ ക്ഷേത്രത്തിൽ വെച്ച്‌ വിവാഹിതരാവുകയാണെന്നും ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു.