വീണ്ടും ഇടിവ്; ഒരാഴ്ചകൊണ്ട് സ്വർണവില 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം സ്വർണവിലക്ക് മാറ്റമില്ലായിരുന്നു. അതിന് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. പവന് 160 രൂപയുടെ കുറവാണ് സ്വർണത്തിന് ഇന്ന് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 38080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും ഇടിവ് രേഖപ്പെടുത്തി.

‘സർക്കാർ ഗവർണർ പോരിൽ കക്ഷി ചേരാനില്ല. വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോടും യോജിക്കുന്നില്ല’ വി ഡി സതീശന്‍

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സർക്കാർ – ഗവർണർ പോരിൽ കക്ഷി ചേരാനില്ല വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോടും പ്രതിപക്ഷം യോജിക്കുന്നില്ല. വിസിയെ ക്രമവിരുദ്ധമായി നിയമിച്ചത് ഗവര്‍ണറാണ്.ആ തെറ്റു തിരുത്തണം.ഗവർണർക്കും സർക്കാരിനുമിടയിൽ ഇടനിലക്കാരുണ്ട്.ചാന്‍സലര്‍ എന്ന നിലക്കുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല ബില്ലിനെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി

സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു

മലയാള സിനിമാ സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15-ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ സൗപര്‍ണികയില്‍ ആയിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരന്‍ ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ: ജയമണി. മക്കള്‍: ജയശേഖര്‍, ജയശ്രീ, ജയദേവ്. മരുമക്കള്‍: അഡ്വ. സുധീന്ദ്രന്‍, മീര. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഇളയ സഹോദരനാണ്. സംസ്‌കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍.

കടൽ മാര്‍ഗവും തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികൾ, ബാരിക്കേഡുകൾ മറികടന്ന് ടവറിന് മുകളിൽ കൊടി നാട്ടി

വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം കൂടുതൽ ശക്തം. കരമാ‍ഗവും കടൽ മാ‍ഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു. ബാരിക്കേഡുകൾ തള്ളിമാറ്റി, എല്ലാ ഗേറ്റുകളും മറികടന്ന് സമരക്കാര്‍, പദ്ധതി പ്രദേശത്ത് കടന്നപ്പോൾ സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു. ടവറിന് മുകളിൽ കൊടി നാട്ടി പ്രതിഷേധിച്ചു.

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തോമസ് ഐസക്. അനുനയത്തിന് എത്ര ശ്രമിച്ചിട്ടും വഴങ്ങില്ലെന്ന ശാഠ്യത്തിലാണ് ഗവര്‍ണറെന്ന് തോമസ് ഐസക് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.