ഗവർണർ കൈവിട്ട കളി കളിക്കുന്നുവെന്ന് കോടിയേരി; ഭരണഘടനാനുസൃതമായി സർക്കാർ ഇടപെടുമെന്ന് മുന്നറിയിപ്പ്

ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളിൽ ഒപ്പിടാൻ കൂട്ടാക്കാതെ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ഗവർണറെ കടന്നാക്രമിച്ച് സിപിഎം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടൽ ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബോധപൂർവം ഗവർണർ കൈവിട്ട് കളിക്കുകയാണ്. ഇത് ജനാധിപത്യ പ്രക്രിയയെ ദുർബലമാക്കുമെന്ന് കോടിയേരി ആരോപിച്ചു

ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രങ്ങളെടുക്കാൻ അനുയായികളോട് ഉത്തരാഖണ്ഡ് ബിജെപി തലവൻ

75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് വമ്പിച്ച ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഈ മാസം 13 മുതൽ 15 വരെ എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചിരുന്നു. ഇതിനിടെ പതാക ഉയർത്താത്ത വീടുകളുടെ ചിത്രങ്ങളെടുക്കണമെന്ന് ഉത്തരാഖണ്ഡ് ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; കാറിന്റെ ഡിക്കിക്കുള്ളിൽ 132 കിലോ കഞ്ചാവ്

മലപ്പുറം വഴിക്കടവ് ചെക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132 കിലോ കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് ഉദ്യോ​ഗസ്ഥർ വഴിക്കടവ് ചെക്പോസ്റ്റിൽ വെച്ച് 5 അംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തുമ്പോഴാണ് സംഘം ചെക്ക്പോസ്റ്റിൽ പിടിയിലായത്. 2 കാറുകളിൽ ഒരു കാറിൻ്റെ ഡിങ്കിക്കുള്ളിൽ 6 കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

സംസ്ഥാനത്ത് പാല്‍ക്ഷാമം; ഓണത്തിന് മുന്നെ പരിഹരിക്കുമെന്ന് മില്‍മ ചെയര്‍മാന്‍

കേരളത്തിൽ മിൽമയുടെ സംഭരണം ഗണ്യമായി കുറഞ്ഞുവെന്ന് മിൽമ ചെയർമാൻ കെ.എസ് മണി. മലബാർ മേഖലയിൽ മാത്രം പ്രതിദിനം 50,000 ലിറ്റർ കുറഞ്ഞു. മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണവും ഇതോടെ കുറഞ്ഞു. ഓണത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിക്കുമെന്നും മിൽമ ചെയർമാൻ പറഞ്ഞു. പാല്‍ എത്തിക്കാന്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ചെയര്‍മാനുമായി സംസാരിച്ചിരുന്നു.

‘സംസ്ഥാനത്തെ കുഴി, കേന്ദ്ര കുഴി എന്നത് അപഹാസ്യ൦;’കുഴിയെന്ന് പറഞ്ഞാൽ അപകര്‍ഷതാ ബോധം തനിക്കില്ല ‘: വി മുരളീധരന്‍

സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത്. സംസ്ഥാനത്തെ കുഴി, കേന്ദ്ര കുഴി എന്നെല്ലാം വിശേഷിപ്പിക്കുന്നത് അപഹാസ്യമാണ്. കുഴികളെ കുറിച്ച് പറയുന്നതില്‍ തനിക്ക് അപകര്‍ഷതാബോധമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി പരമാര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഒരു സിനിമയുടെ പരസ്യത്തില്‍ കുഴി എന്ന് പറഞ്ഞതിനെതിരെ പോലും പ്രചരണം നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.