കറിപൗഡറുകളിലെ രാസവസ്തുക്കൾ: പരിശോധന കർശനമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പേവിഷ വാക്സിൻ ഗുണനിലവാരം പരിശോധിക്കണം; ജനങ്ങളെ കൊലയ്ക്ക് കൊടുക്കരുത്: കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സിൻ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു

മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി

മീൻമുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. വിതുര കല്ലാറിൽനിന്നും മീൻമുട്ടിയിൽ ചേരുന്ന ചെറുതോട്ടിലാണ് കാർ ഒഴുകിപ്പോയത്. തിരുനെൽവേലിയിൽനിന്ന് വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാറാണ് മലവെള്ളപ്പാച്ചിലിൽ പെട്ടത്. മൂന്ന് പുരുഷൻമാരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്. ഇതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ വാഹനം കുടുങ്ങി.

മുസ്‌ലിം ലീഗിനെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് 

മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്ര സര്‍ക്കാരിനുമാണ് നോട്ടീസ്. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. സയ്യദ് വാസിം റിസ്വി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിലാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.

ആറ്റിങ്ങലിൽ തെരുവുനായ ആക്രമണം; എട്ടു പേർക്ക് കടിയേറ്റു

തിരുവനന്തപുരം ആറ്റിങ്ങലിൽ തെരുവുനായ ആക്രമണം. എട്ടു പേർക്ക് കടിയേറ്റു.വഴിയരികിൽ നിന്നവർക്കാണ് കടിയേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും, വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.