ശശി തരൂരിനെതിരെ വിമർശനവുമായി കെ പി സി സി നിർവാഹക സമിതിയംഗത്തിന്റെ കത്ത്

ശശി തരൂരിനെതിരെ വിമർശനവുമായി കെ പി സി സി നിർവാഹക സമിതിയംഗത്തിന്റെ തുറന്ന കത്ത്. ഉണ്ട ചോറിന് നന്ദിയില്ലായ്മയാണ് മേൽവിലാസമില്ലാത്ത കവർ പോലെയാണെന്ന് ലേഖനത്തിലൂടെ കോൺഗ്രസിനെ വിമർശിച്ച ശശി തരൂരിന്റെ വാക്കുകൾ അധിക്ഷേപമെന്നാണ് അഡ്വ ജോൺസൺ ഏബ്രഹാം തുറന്ന കത്തിലൂടെ തരൂറിനെ വിമർശിച്ചത്.

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകും; അന്തിമ വിധിയിൽ പ്രതീക്ഷയെന്ന് സമരസമിതി

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. അന്തിമ വിധിയിൽ പ്രതീക്ഷയെന്ന് രൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര പറയുന്നു. സമരക്കാർക്ക് സമരം ചെയ്യാനുള്ള അവകാശവുമുണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്. സമരവേദി മാറ്റമില്ല. സമരം കൂടുതൽ ശക്തമാക്കും. സമരം കാരണം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നില്ലെന്നും സമരസമിതി അറിയിച്ചു.

ഭാരത് ജോഡോ യാത്രയിൽ കനയ്യ കുമാറും

ഭാരത് ജോഡോ യാത്രയില്‍ ഭാരത് യാത്രികരുടെ താല്‍ക്കാലിക പട്ടികയില്‍ ഇടം പിടിച്ച് കനയ്യ കുമാര്‍, പവന്‍ ഖേര, മുന്‍ പഞ്ചാബ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല തുടങ്ങിയ നേതാക്കള്‍. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന 3500 കിലോമീറ്റര്‍ യാത്രയില്‍ പങ്കെടുക്കാനുള്ളവരുടെ പട്ടികയിലാണ് ഇവര്‍ ഇടം നേടിയിരിക്കുന്നത്. സെപ്റ്റംബര്‍ 7-നാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ’ യാത്ര ആരംഭിക്കുന്നത്.മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ്ര യാദവ്, ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം സെക്രട്ടറി വൈഭവ് വാലിയ എന്നിവര്‍ […]

അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് വ്യാഴം (01-09-2022): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് വെള്ളി (02-09-2022): കോട്ടയം, എറണാകുളം, ഇടുക്കി ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ; ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിളിക്കാമെന്ന് ഹൈക്കോടതി

അദാനി ​ഗ്രൂപ്പിന് ആശ്വാസമായി വിഴിഞ്ഞം തുറമുഖത്തിന് പൊലീസ് സുരക്ഷ അനുവദിച്ച് ഹൈക്കോടതി. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നടപടി. സമരക്കാർക്ക് പ്രതിഷേധം നടത്താൻ അവകാശമുണ്ട്. അക്കാര്യത്തിൽ സംശയമില്ല. സമാധാനപരമായി സമരം നടത്തണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുത്. വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തരുതെന്നും സമരക്കാർക്ക് നിർദേശം ഹൈക്കോടതി നിർദേശം നൽകി.