ഭാരത് ജോഡോ യാത്രയിൽ കനയ്യ കുമാറും

ഭാരത് ജോഡോ യാത്രയില്‍ ഭാരത് യാത്രികരുടെ താല്‍ക്കാലിക പട്ടികയില്‍ ഇടം പിടിച്ച് കനയ്യ കുമാര്‍, പവന്‍ ഖേര, മുന്‍ പഞ്ചാബ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല തുടങ്ങിയ നേതാക്കള്‍. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന 3500 കിലോമീറ്റര്‍ യാത്രയില്‍ പങ്കെടുക്കാനുള്ളവരുടെ പട്ടികയിലാണ് ഇവര്‍ ഇടം നേടിയിരിക്കുന്നത്. സെപ്റ്റംബര്‍ 7-നാണ് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ’ യാത്ര ആരംഭിക്കുന്നത്.മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ്ര യാദവ്, ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം സെക്രട്ടറി വൈഭവ് വാലിയ എന്നിവര്‍ ഉള്‍പ്പടെ നിരവധി യുവ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കും.