വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകും; അന്തിമ വിധിയിൽ പ്രതീക്ഷയെന്ന് സമരസമിതി

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. അന്തിമ വിധിയിൽ പ്രതീക്ഷയെന്ന് രൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര പറയുന്നു. സമരക്കാർക്ക് സമരം ചെയ്യാനുള്ള അവകാശവുമുണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്. സമരവേദി മാറ്റമില്ല. സമരം കൂടുതൽ ശക്തമാക്കും. സമരം കാരണം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നില്ലെന്നും സമരസമിതി അറിയിച്ചു.