വിദേശ മോഡലുകളെ പരസ്യങ്ങളിൽ നിരോധിച്ച് നൈജീരിയ

വിദേശ മോഡലുകളെയും വോയിസ് ഓവർ ആർട്ടിസ്റ്റുകളെയും രാജ്യത്തെ പരസ്യത്തിൽ നിന്നും വിലക്കി നൈജീരിയ. രാജ്യത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഒക്ടോബർ ഒന്നിന് നിയമം പ്രാബല്യത്തിൽ വരും. നിയമം നടപ്പിലാക്കുന്നതോടെ പരസ്യങ്ങളിൽ വിദേശ മോഡലുകൾക്ക് പൂർണ്ണമായും നിരോധനമേർപ്പെടുത്തുന്ന ആദ്യ രാജ്യമായി നൈജീരിയ മാറും.കഴിഞ്ഞയാഴ്ചയാണ് വിഷയത്തിൽ അന്തിമ തീരുമാനമുണ്ടായത്.

രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വർദ്ധന; കളക്ഷൻ 28 ശതമാനം ഉയർന്നു

ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവിൽ ഓഗസ്റ്റിൽ വൻ വർദ്ധന. രാജ്യത്തെ ജിഎസ്ടി കളക്ഷൻ 28 ശതമാനം ഉയർന്ന് 1.43 ലക്ഷം കോടി രൂപയായി. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2022 ഓഗസ്റ്റിൽ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1.43 ട്രില്യൺ ആണ്. അതിൽ സിജിഎസ്ടി 24,710 കോടി രൂപയും എസ്ജിഎസ്ടി 30,951 കോടി രൂപയും ഐജിഎസ്ടി 77,782 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ഈടാക്കിയ 42,067 കോടി രൂപ ഉൾപ്പെടെ ഉൾപ്പടെയാണിത്.

‘ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും’; ഉദയ്പൂർ ശാഖയിലെ മോഷണത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ്

രാജസ്ഥാനിലെ ഉദയ്പൂര്‍ പ്രതാപ് നഗറിലെ ശാഖയില്‍ മോഷണം നടന്നത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്. ഓഗസ്റ്റ് 29 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രതാപ് നഗര്‍ ശാഖയില്‍ മോഷണം നടന്നത്. സംഭവം നടന്ന ഉടന്‍ പൊലീസ് അധികാരികളെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി മണപ്പുറം ഫിനാന്‍സ് പൂര്‍ണമായും സഹകരിക്കുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന പൂര്‍ണ വിശ്വാസവുമുണ്ടെന്ന് മണപ്പുറം ഫിനാന്‍സ് വിശദീകരിച്ചു.

16-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കുപ്രസിദ്ധ മോഷ്ടാവ് പ്രാവ് നൗഷാദ് പിടിയില്‍

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി നിരവധി മോഷണ ക്കേസുകളിലുള്‍പ്പെട്ടയാള്‍. കൊല്ലം, കൊട്ടാരക്കര പത്തടി നൗഷാദ് മന്‍സിലില്‍ മുജീബെന്നും പ്രാവ് നൗഷാദെന്നും വിളിക്കുന്ന ബി.നൗഷാദ് (38) ആണ് പിടിയിലായത്. തിരുവനന്തപുരം ജില്ലയില്‍ സ്ത്രീയോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ അവരുടെ പതിനാറുവയസ്സുള്ള മകളെ പീഡിപ്പിക്കുകയായിരുന്നു.നാഗര്‍കോവിലില്‍ നിന്നുമെത്തിയ ഇയാളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

റോഡ് സേഫ്റ്റി സീരീസ്; ഇന്ത്യൻ ടീമിനെ സച്ചിൻ നയിക്കും

റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ്റെ രണ്ടാം എഡിഷനിൽ ഇന്ത്യൻ ലെജൻഡ്സിനെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ നയിക്കും. കഴിഞ്ഞ സീസണിൽ സച്ചിൻ്റെ തന്നെ നായകത്വത്തിൽ ജേതാക്കളായ ഇന്ത്യ കിരീടം നിലനിർത്താനായാണ് ഇറങ്ങുന്നത്. കാൺപൂർ, റായ്‌പൂർ, ഇൻഡോർ, ഡെറാഡൂൺ എന്നീ നഗരങ്ങളിൽ സെപ്തംബർ 10 മുതൽ ഒക്ടോബർ 1 വരെയാണ് ടൂർണമെൻ്റ്, കാൺപൂരിലാണ് ഉദ്ഘാടന മത്സരം. റായ്പൂരിൽ രണ്ട് സെമിയും ഫൈനലും നടക്കും.