ഗവർണർക്കതിരെ വീണ്ടും സിപിഎം:ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം,ഗവർണർ ബിജെപിയുടെ ചട്ടുകമെന്നും കോടിയേരി

ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സി പി എം .കേന്ദ്ര സർക്കാരിനെതിരേയും കടുത്ത വിമർശനം ഉണ്ട്. സി പി എം മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവർണർക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും നിലപാടെടുത്ത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്. ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

കാബൂളിലെ പള്ളിയില്‍ വന്‍ സ്‌ഫോടനം; 20 മരണം; 40 ലേറെ പേര്‍ക്ക് പരിക്ക്

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കാബൂളിലെ ഖൈര്‍ ഖാന പ്രദേശത്തെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. വൈകീട്ടത്തെ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് കാബൂള്‍ പൊലീസ് അറിയിക്കുന്നത്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കെഎസ്ആർടിസി:യൂണിയനുകളുമായി രണ്ടാം ദിന ചർച്ച,12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് യൂണിയനുകൾ

കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകളുമായി തൊഴിൽ, ഗതാഗത മന്ത്രിമാർ ഇന്നും ചര്‍ച്ച നടത്തും. ഇന്നലത്തെ ചര്‍ച്ചയിൽ സമവായമാകാത്ത സാഹചര്യത്തിലാണ് തുടര്‍ ചര്‍ച്ച.ശന്പളം കൃത്യമായി നൽകുന്നതിലാണ് പ്രധാന ചര്‍ച്ച. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ യൂണിയനുകളുമായി സമവായത്തിലെത്താനായിരുന്നില്ല. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. 8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല.

ഇന്ന് ശ്രീകൃഷ്ണ ജയന്തി, പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശോഭായാത്ര, ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയും ഇന്ന്

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം പ്രത്യേക ചടങ്ങുകൾ ഉണ്ട്. കുട്ടികൾക്കായി വിവിധ സംഘടനകൾ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാൽ ആഘോഷങ്ങൾ വിപുലമാക്കിയിട്ടുണ്ട്

വിഴിഞ്ഞത്തിൽ വിട്ടുവീഴ്ചയില്ലാതെ മത്സ്യത്തൊഴിലാളികൾ, രാപകൽ സമരം മൂന്നാം ദിനം

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം ഇന്ന് മൂന്നാംദിവസം. കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തും. ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം.