എന്തുകൊണ്ട് നെഹ്റുവിനെ പരസ്യത്തിൽനിന്നൊഴിവാക്കി; കാരണം വ്യക്തമാക്കി കർണാടക ബിജെപി

ഇന്ത്യാ വിഭജനത്തിന് കാരണക്കാരനായതിനാലാണ് നെഹ്റുവിനെ ഒഴിവാക്കിയത് മനപ്പൂർവമാണെന്നും സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറിയും എംഎൽസിയുമായ എൻ രവികുമാർ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി ഉപദേശിച്ചിരുന്നു. എന്നാൽ നെഹ്‌റു ഗാന്ധിജിയെ അനുസരിച്ചില്ല. ഇത് വിഭജനത്തിലേക്ക് നയിച്ചു. അതുകൊണ്ടു തന്നെ നെഹ്റുവിന്റെ ചിത്രം പരസ്യത്തിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞയാഴ്ച ബംഗളൂരു ഹഡ്‌സൺ സർക്കിളിൽ കോൺ​ഗ്രസ് സ്ഥാപിച്ച പോസ്റ്റർ ഹിന്ദു വിരുദ്ധനായ ടിപ്പു സുൽക്കാനെ മഹത്വവത്കരിക്കുന്നതാണെന്നും രവികുമാർ ആരോപിച്ചു.

ഇ ഡി സമന്‍സിനെതിരായ കിഫ്ബിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസിനെതിരെ കിഫ്ബി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കിഫ്ബിയുടെ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. മസാല ബോണ്ട് ഇറക്കിയതിൽ ഫെമ നിയമങ്ങളുടെ ലംഘനം നടന്നു എന്ന കേസിലാണ് കിഫ്ബിക്ക് ഇ ഡി സമൻസ് അയച്ചിരുന്നത്. ഈ നടപടിയെയാണ് കിഫ്ബിയും സിഇഒ കെ എം എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജറും ഹൈക്കോടതിയിൽ ചോദ്യം ചെയ്യുന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്; അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തി ഫിഫ. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇതോടെ ഇന്ത്യക്ക് നഷ്ടമാകുന്ന അവസ്ഥയായി. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതോടെ റദ്ദാക്കപ്പെട്ടു. അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണം.

ഷാജഹാന്റെ കൊലപാതകം: രണ്ടു പ്രതികൾ പിടിയിലെന്ന് സൂചന, പൊലീസ് ചോദ്യം ചെയ്യുന്നു

പാലക്കാട് കുന്നംകാട് സി പി എം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ പിടിയിലെന്ന് സൂചന. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാാണ്. ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടു ദിവസം മുമ്പ് നവീൻ വെട്ടിക്കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി. കൊലപാതകം ആസൂത്രിതമാണ്. ഈ ആസൂത്രിതമായ കൊലയ്ക്ക് പിന്നിൽ ബി ജെ പി ആണെന്നും കുടുംബം ആരോപിക്കുന്നു.