ലോകായുക്തയുടെ പല്ലും നഖവും ഊരിയെടുക്കാൻ ശ്രമം,ബിൽ പാസാകാൻ പാടില്ല-വി.ഡി.സതീശൻ

ലോകായുക്തയുടെ പല്ലും നഖവും ഊരി എടുക്കാൻ സ‍ർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത്തരത്തിലുള്ള നിയമം പാസാകാൻ പാടില്ല. ബില്ലിനെ എതിർക്കേണ്ടത് തന്നെയാണ്. ഭേ​ദ​ഗതി നിയമ വിരുദ്ധവും ഭരണ ഘടന വിരുദ്ധവുമാണ്. ലോകായുക്ത ഭേദ​ഗതി ബിൽ പ്രതിപക്ഷം എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മലപ്പുറത്ത് പറഞ്ഞു. എന്നാൽ മന്ത്രിസഭയിൽ എതിർത്ത സി പി ഐ നിയമസഭയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് അനുമതി, ഹമ്പന്‍തോട്ട തുറമുഖത്തെത്തി

ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പലിന് തീരത്തടുക്കാന്‍ അനുമതി നല്‍കി ശ്രീലങ്ക. ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഹമ്പന്‍തോട്ട തുറമുഖത്തെത്തി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച യുവാൻ വാങ്–5 കപ്പൽ ലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് അടുപ്പിക്കാൻ ചൈന ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചാരക്കപ്പൽ അടുക്കാൻ അനുമതി നൽകരുതെന്ന് ലങ്കയ്ക്ക് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ പ്രതിഷേധം മനസിലായ ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കപ്പലിന്‍റെ വരവ് നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് കൊളംബോയിലെ ചൈനീസ് എംബസിക്കു കത്ത് […]

ഷാജഹാന്‍ കൊലപാതകം: ‘പ്രതികൾ സിപിഎമ്മുകാർ തന്നെ,പ്രൊഫൈൽ പരിശോധിച്ചാൽ അത് വ്യക്തമാകും’ വി കെ ശ്രീകണ്ഠന്‍ എം പി

ഷാജഹാന്‍ വധക്കേസിലെ പ്രതികൾ സിപിഎമ്മുകാർ തന്നെയെന്ന ആക്ഷേപവുമായി വി കെ ശ്രീകണ്ഠൻ എംപി രംഗത്ത്.പ്രതികളുടെ പ്രൊഫൈൽ പരിശോധിച്ചാൽ അത് വ്യക്തമാകും.പാലക്കാട്ടെ ക്രമസമാധാനം പാടെ തകർന്ന അവസ്ഥയിലാണ്.കൊലപാതകത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതിനിടെ ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി. മൂന്നാം പ്രതി നവീൻ, അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കണം,വിഴിഞ്ഞം പദ്ധതിയുടെ ആഘാതം പഠിക്കണം-ലത്തീൻ അതിരൂപത

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര. സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ല.ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര പറഞ്ഞു

കുതിരവട്ടത്ത് നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്‌ തേടി. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും ചീഫ് സെക്രട്ടറിയോടുമാണ് കമ്മീഷൻ റിപ്പോർട്ട്‌ തേടിയത്. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ എന്നാണ് നിർദേശം.പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു. കർണാടകത്തിലെ ധർമസ്ഥലയിൽ നിന്നാണ്വി നീഷിനെ കണ്ടെത്തിയത്. വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.