ആര്‍ട്ടിമിസിന്‍റെ വിക്ഷേപണം ഈ ആഴ്ചയുണ്ടാകില്ലെന്ന് നാസ

ചാന്ദ്രദൗത്യമായ ആര്‍ട്ടിമിസിന്‍റെ മൂന്നാം വിക്ഷേപണശ്രമം ഈ ആഴ്ചയുണ്ടാകില്ലെന്ന് നാസ. സാഹചര്യങ്ങൾ അനുകൂലമായാൽ സെപ്തംബര്‍ 19നും ഒക്ടോബര്‍ നാലിനും ഇടയിലോ, അല്ലെങ്കിൽ ഒക്ടോബര്‍ 17നും 31നും ഇടയിലോ ഉള്ള സര്‍ക്കിളിൽ വിക്ഷേപിക്കാനായിരിക്കും ശ്രമമെന്ന് നാസ അറിയിച്ചു. തുടരെയുണ്ടായ ഹൈട്രജൻ ചോര്‍ച്ചയെ തുടര്‍ന്നാണ് ആര്‍ട്ടിമിസ് രണ്ടാം വിക്ഷേപണ ശ്രമവും പരാജയപ്പെട്ടത്. വിക്ഷേപണത്തിനുള്ള ഈ സര്‍ക്കിൾ 9നാണ് അവസാനിക്കുക. എന്നാൽ അതിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തതിനാലാണ് മൂന്നാം ശ്രമം തിടുക്കപ്പെട്ട് വേണ്ടെന്ന തീരുമാനത്തിൽ നാസ എത്തിയത്.