Latest News

കതിരൂർ മനോജ് കേസിലെ പ്രതി കവർച്ച കേസിൽ അറസ്റ്റിൽ

കതിരൂർ മനോജ് കേസിലെ പ്രതി കവർച്ച കേസിൽ അറസ്റ്റിൽ. തലശേരി മാലൂർ സ്വദേശി സിനിൽ കുമാർ ആണ് പിടിയിലായത്. 2019 സെപ്തംബർ രണ്ടിന് കാസർഗോഡ് മൊഗ്രാൽ പുത്തൂരിൽ വച്ച് നടന്ന മോഷണ കേസിലെ മുഖ്യപ്രതിയാണ് സിനിൽ.

മലപ്പുറം വെളിമുക്കില്‍ വാഹനാപകടം:ദര്‍സ് അധ്യാപകനും വിദ്യാര്‍ഥിയും മരിച്ചു

ദേശീയപാത 66 മൂന്നിയൂര്‍ വെളിമുക്കില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വേങ്ങര വലിയോറ ഇരുകുളം വലിയാക്കത്തൊടി ബാപ്പുട്ടി തങ്ങള്‍ എന്ന മുഹമ്മദ്‌കോയ തങ്ങളുടെ മകന്‍ അബ്ദുള്ള കോയ തങ്ങള്‍ (43), കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കരിമ്പയില്‍ കപ്പിക്കുന്നത് സിദ്ധീഖിന്റെ മകന്‍ ഫായിസ് അമീന്‍ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.15 ഓടെയായിരുന്നു അപകടം.

പേ വിഷബാധയേറ്റ പശു ചത്തു; പുല്ലിൽ കൂടി പേ ഏറ്റതാകാമെന്ന് നിഗമനം

കണ്ണൂരിൽ പേ വിഷബാധയേറ്റ പശു ചത്തു. കണ്ണൂർ ചാലയിലെ സുനന്ദയുടെ പശുവിനാണ് പേവിഷബാധയേറ്റത്. ഇന്നലെ പശു പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു. വെറ്റിനറി ഡോക്ടർമാരെത്തി പരിശോധന നടത്തി. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലിൽ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണുന്നില്ല.

ഭാരത് ജോഡോ യാത്ര: ബിജെപിക്കും സിപിഎമ്മിനും അങ്കലാപ്പ് ഉണ്ടാക്കുന്നുവെന്ന് കെ സി വേണുഗോപാല്‍

ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം തുടരുമ്പോൾ യാത്രയെ പരിഹസിച്ച് സിപിഎം ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. 18 ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന രാഹുല്‍ യുപിയില്‍ രണ്ട് ദിവസം മാത്രമാണ് യാത്ര നടത്തുന്നത്. ഇങ്ങനെയാണോ ബിജെപിയെ നേരിടുന്നതെന്നായിരുന്നു സിപിഎമ്മിന്റെ ചോദ്യം. സിപിഎം ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് ‘ഭാരത് ജോഡോ യാത്ര’യെന്നും സിപിഎം പരിഹസിച്ചു.

രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്; പിന്നിൽ സച്ചിൻ പൈലറ്റിന്റെ അനുയായികളെന്ന് മന്ത്രി

രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ഷൂ ഏറ്. മന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. സച്ചിൻ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്നക്ക് നേരെ ഷൂ എറിഞ്ഞതെന്ന് ആരോപണമുയർന്നു. ഷൂ എറിഞ്ഞ പ്രവർത്തകർ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.ഗുർജ്ജർ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയിൽ സച്ചിൻ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം. സംഭവത്തിന് പിന്നാലെ സച്ചിൻ പൈലറ്റിനെ വിമർശിച്ച് മന്ത്രി അശോക് ചന്ദ്ന രം​ഗത്തെത്തി. തനിക്ക് നേരെ ഷൂ എറിഞ്ഞാൽ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കിൽ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.