ടാക്‌സികളെല്ലാം ഒരേ സ്ഥലത്തേക്ക് അയച്ച് ഹാക്കര്‍മാര്‍; റഷ്യന്‍ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

ഓണ്‍ലൈന്‍ ടാക്‌സി സേവനമായ യാന്റെക്‌സ് ടാക്‌സിയുടെ സോഫ്റ്റ് വെയര്‍ കയ്യടക്കിയ ഹാക്കര്‍മാര്‍ ഡസന്‍ കണക്കിന് കാറുകളെ ഒരേ സ്ഥലത്തേക്ക് തന്നെ അയച്ചു. ഇത് മൂന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിനിടയാക്കി. യാന്റെക്‌സിന്റെ സുരക്ഷ ഭേദിച്ച ഹാക്കര്‍മാര്‍ വ്യാജ ബുക്കിങുകള്‍ നടത്തിയാണ് ഡ്രൈവര്‍ഡമാരെ ഒരേ സ്ഥലത്തേക്ക് അയച്ചത്. മോസ്‌കോയിലെ പ്രധാന ഇടങ്ങളിലൊന്നായ കുറ്റ്‌സോവ്‌സ്‌കി പ്രോസ്‌പെക്ടിലേക്കാണ് കാറുകള്‍ എത്തിച്ചേര്‍ന്നത് ഇവിടെയാണ് ഹോട്ടല്‍ യുക്രൈന്‍ സ്ഥിതി ചെയ്യുന്നത്.