കടുത്ത സാമ്പത്തിക പ്രതിസന്ധിയോടെയുണ്ടായ ജനരോഷം ഭയന്ന് നാട് വിട്ട് ഓടേണ്ടി വന്ന ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ നാട്ടില്‍ തിരിച്ചെത്തി. ഏഴ് ആഴ്ചകളോളം ലങ്കയില്‍ നിന്നും മാറിനിന്ന ശേഷമാണ് പ്രസിഡന്റ് തിരിച്ചെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിമാനത്തില്‍ വന്നിറങ്ങിയ രജപക്‌സെയ്ക്ക് ബൊക്കെ നല്‍കിയും രജപക്‌സെ നടക്കുന്ന വഴികളില്‍ പുഷ്പങ്ങള്‍ വിതറിയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത്. സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനം പ്രസിഡന്റിന്റെ വസിതി ഉള്‍പ്പെടെ കയ്യേറിയിരുന്നു.
ജനരോഷം ഭയന്ന് നാട് വിട്ട് ഓടേണ്ടി വന്ന ഗോതബായ രജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി; പുഷ്പങ്ങള്‍ വിതറി വരവേറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍
