ഗോട്ടബയ രാജപക്സെ തിരിച്ചെത്തുന്നു; ശ്രീലങ്കയ്ക്ക് വായ്പ നൽകാമെന്ന് ഐഎംഎഫ്

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇന്നു തിരിച്ചെത്തും. ആദ്യം മാലദ്വീപിലും പിന്നീട് സിംഗപ്പൂരിലും തുടർന്നു തായ്​ലൻഡിലും കഴിഞ്ഞശേഷമാണു മടക്കം. 1948 ൽ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. നിലവിൽ 5100 കോടി ഡോളർ വിദേശ കടമുണ്ട്. അതിൽ 2800 കോടി ഡോളർ 2027 ന് മുൻപ് തിരികെ നൽകണം.ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 4 വർഷംകൊണ്ട് 290 കോടി യുഎസ് ഡോളർ വായ്പ നൽകാമെന്നു രാജ്യാന്തര നാണ്യനിധി സമ്മതിച്ചു.