പാകിസ്താനില്‍ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1136 ആയി. രാജ്യത്തെ മൂന്ന് കോടി 30 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചു. അതേസമയം പ്രളയത്തിൽ ഇതുവരെ 10 ബില്യൺ യുഎസ് ഡോളറിന്റെ നാശനഷ്ടമുണ്ടായതായി ധനമന്ത്രി മിഫ്ത ഇസ്മായിൽ പറഞ്ഞു. എന്നാല്‍ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെ വെള്ളപ്പൊക്കം എത്രത്തോളം മോശമായി ബാധിച്ചുവെന്ന് വിലയിരുത്തിയിട്ടില്ല.‘എന്റെ പക്കൽ പണമില്ല, എന്നാൽ എന്തെങ്കിലുമൊരു വഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ, എല്ലായിടത്തും നാശനഷ്ടങ്ങളാണ്, പാകിസ്താൻ മുങ്ങുകയാണ്-ധനമന്ത്രി കൂട്ടിച്ചേര്‍ത്തു
പാകിസ്താനിലെ വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 1136 ആയി
