സോമാലി‌യൻ ഹോ‌ട്ടലിൽ ഭീകരാക്രമണം; 12പേർ കൊല്ലപ്പെട്ടു

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ ​ഹോട്ടലിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 20 മണിക്കൂർ നടത്തിയ ഓപ്പറേഷന് ശേഷം ബന്ദികളെ മോചിപ്പിച്ചതായി സൂചനയുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ഹയാത്ത് ഹോട്ടലിലേക്ക് കടന്ന അക്രമികൾ രണ്ട് കാർ ബോംബുകളുമായി എത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയയിലെ അൽ ഷബാബ് വിമതർ ഏറ്റെടുത്തു. 12 പേർ മരിച്ചതായും കൊല്ലപ്പെട്ടവർ സാധാരണക്കാരണെന്നും ഇന്റലിജൻസ് ഓഫീസർ മുഹമ്മദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.