35 ആപ്പുകൾ പ്രശ്നക്കാർ, ഫോണിൽ ഉണ്ടെങ്കിൽ എത്രയും വേഗം ഡിലീറ്റ് ചെയ്യണം

മിക്കപ്പോഴും സുരക്ഷാപ്രശ്നങ്ങൾ കാരണമാണ് ആൻഡ്രോയിഡ് ആപ്പുകൾ വാർത്തകളിൽ നിറയുന്നത്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. ആപ്പുകളിൽ മാൽവെയറുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നാല് ആപ്പുകൾ ഡിലീറ്റും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ 35 ആൻഡ്രോയിഡ് ആപ്പുകൾ കൂടി നീക്കം ചെയ്യുമെന്ന റിപ്പോർട്ട് വന്നിരിക്കുന്നത്. ഇവയിൽ മാൽവെയർ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഒരു തുമ്പും അവശേഷിപ്പിക്കാതെ, തെളിവുകൾ പോലും ബാക്കി വെയ്ക്കാതെ പണം നഷ്ടപ്പെടുത്തുകയും ചെയ്യും.