മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്ര വന്‍തുക ചെലവില്ലാതെയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആവശ്യമുള്ള കാര്യത്തിനാണ് മന്ത്രിമാർ വിദേശയാത്ര ചെയ്യുന്നത്. മറ്റ് രാജ്യങ്ങളിലെ കാര്യങ്ങള്‍ കണ്ടുപഠിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും ബാലഗോപാൽ പറഞ്ഞു.കേരളത്തിലെ ആളുകള്‍ വിദേശത്തേക്ക് പോകുന്നതും വരുന്നതും പുതിയ കാര്യമല്ല. 1500കള്‍ മുതല്‍ കേരളത്തിന് പ്രവാസ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാരുടെ വിദേശയാത്ര സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് കെ എന്‍ ബാലഗോപാല്‍
