ഓണത്തിന് അൽപം ചെലവ് കൂടി, സംസ്ഥാനത്ത് നിലവിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി

ഓണത്തിന് അൽപം ചെലവ് കൂടി എന്നാൽ സംസ്ഥാനത്ത് നിലവിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഖജനാവിന് അപകടമില്ല. ഓവർ ഡ്രാഫ്റ്റിലേക്ക് പോകില്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന വിഹിതം കേന്ദ്രം നൽകുന്നില്ല. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളയും ശ്വാസംമുട്ടിക്കുന്നു. വിഹിതം വെട്ടിക്കുറക്കുകയാണ്.