1984 ലെ കലാപത്തിൽ നിരുത്തരവാദപരമായി പെരുമാറിയ പൊലീസ് ശിക്ഷ അനുഭവിക്കണമെന്ന് ഹൈകോടതി

1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടെ ഡ്യൂട്ടി ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ പുതിയ ശിക്ഷാ ഉത്തരവ് നൽകണമെന്ന് ഡൽഹി ഹൈക്കോടതി. അച്ചടക്ക സമിതിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സിഖ് വിരുദ്ധ കലാപത്തെ പ്രതി രാജ്യം ഇന്നും രക്തം ചിന്തുകയാണെന്നും വിരമിച്ചവരെ പ്രായം സഹായിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.കലാപത്തിനിടെ നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടെന്നും കിംഗ്‌സ്‌വേ ക്യാമ്പ് പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.എച്ച്.ഒ ദുർഗാ പ്രസാദിനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.