മുൻ മന്ത്രി എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു; സംസ്കാരം നാളെ പാലയിൽ

ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്‍റും വനം വകുപ്പ് മുൻ മന്ത്രിയുമായിരുന്ന പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു .ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിനു വെയ്ക്കും. സംസ്കാരം നാളെ (14-09-2022- ബുധൻ) ഉച്ചകഴിഞ്ഞ് 02:00-ന് വസതിയിൽ