സമയപരിധിക്ക് മുമ്പായി വീട് ജപ്തിചെയ്തുവെന്ന് പരാതി; അര്‍ധരാത്രി വീട്ടുവരാന്തയില്‍ അഭയംതേടി കുടുംബം

ബാങ്കിന്റെ ജപ്തി കഴിഞ്ഞപ്പോള്‍ പോകാനിടമില്ലാതെ സുഹറയും കുടുംബവും അര്‍ധരാത്രി ചെലവഴിച്ചത് വീട്ടുവരാന്തയില്‍. കൂത്തുപറമ്പ് പുറക്കളത്തെ പി.എം.സുഹറ, മാതാവ് 80 വയസ്സുകാരി നബീസു, മകള്‍ നിസ്വാനി എന്നിവരാണ് അര്‍ധരാത്രി വീട്ടുവരാന്തയില്‍ അഭയം തേടിയത്. ജപ്തിയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. തിങ്കളാഴ്ച വൈകിട്ടാണ് കേരള ബാങ്ക് അധികൃതര്‍ വീടും സ്ഥലവും ജപ്തിചെയ്തത്.