സ്‌കൂളുകളുടെ ഗുണനിലവാരം അളക്കാനും മെച്ചപ്പെടുത്താനും സർവകലാശാലാ മാതൃകയിൽ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അക്കാദമിക് മുന്നേറ്റം, അക്കാദമിക് ഇതര മുന്നേറ്റം, മറ്റ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ മുൻപന്തിയിൽ വരുന്നതിന്റെ അടിസ്ഥാനത്തിലാവണം ഗ്രേഡിംഗ്.
സ്‌കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരണം: നിർദ്ദേശവുമായി മന്ത്രി വി ശിവൻകുട്ടി
