നിയമനം റദ്ദാക്കല്‍; എം.ജി സര്‍വകലാശാലയും, രേഖാ രാജും സുപ്രീംകോടതിയെ സമീപിച്ചു

ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മഹാത്മാ ഗാന്ധി സര്‍വകലാശാല സുപ്രീംകോടതിയെ സമീപിച്ചു. രേഖ രാജും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫെസ്സറായി രേഖ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.