പാലക്കാട് കൂറ്റനാട്ടെ സ്വകാര്യ ബസിന്‍റെ മരണയോട്ടം; ബസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്‍റ് ആർടിഒ നടപടി തുടങ്ങി. ആദ്യ ഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും വിശദീകരണം നൽകണം. 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം എന്നാണ് നിര്‍ദ്ദേശം. ബസ് ഉടൻ ജോയിന്‍റ് ആർടിഒ ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.