കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് നൽകണമെന്ന് കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിൽ പ്രമേയം. ഇടത് അനുകൂലിയായ സിൻഡിക്കേറ്റ് അംഗം ഇ അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. വൈസ് ചാൻസലറുടെ അനുവാദത്തോടെയായിരുന്നു പ്രമേയ അവതരണം. എന്നാൽ പ്രമേയത്തിനെതിരെ ചില ഇടതു അംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു.
കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണം; കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം
