ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും

സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓ​ഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്. റേഷൻ കടകളിലേക്കെത്തിച്ച 87 ലക്ഷം കിറ്റുകളിൽ ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകളനുസരിച്ച് 82 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.