സുരക്ഷാ ജിവനക്കാരെ മര്‍ദിച്ച സംഭവം; കീഴടങ്ങാനെത്തുമ്പോഴും DYFI ക്കാര്‍ക്ക് പോലീസ് അകമ്പടി

മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ കോടതി ഡിഐഎഎഫ്‌ഐക്കാരുടെ ജാമ്യം നിഷേധിച്ചതോടെ നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തുമ്പോഴും അകമ്പടിയായി പോലീസുകാരുണ്ടായിരുന്നു. ജീപ്പില്‍ സിറ്റി കണ്‍ട്രോള്‍ റൂമിലെ പോലീസുകാരും മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നി ലാലുവും ഒപ്പമുണ്ടായിരുന്നു. എന്നിട്ടും പ്രതികള്‍ സ്റ്റേഷനിലെത്തുമ്പോള്‍ മാധ്യമങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങളായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. എവിടെയാണ് കീഴടങ്ങുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് നടക്കാവ് പോലീസും മെഡിക്കല്‍ കോളേജ് പോലീസും മാധ്യമപ്രതിനിധികളോട് പറഞ്ഞു.