ജ്യൂസിലെ കഞ്ചാവ് കുരു: ലഹരിപദാര്‍ഥമുണ്ടെങ്കില്‍ നടപടി -എക്‌സൈസ്

ബീച്ചില്‍ ഗുജറാത്തിത്തെരുവിലുള്ള കടയിലെ ജ്യൂസില്‍ ലഹരിപദാര്‍ഥമുണ്ടെങ്കില്‍മാത്രം നടപടിയെന്ന് എക്‌സൈസ് അധികൃതര്‍. ടെക്റ്റ ഹൈഡ്രോ കെനാബിനോയിഡ് (ടി.എച്ച്.സി.) എന്ന പദാര്‍ഥമുള്ളതുകൊണ്ടാണ് കഞ്ചാവിന് ലഹരിയുണ്ടാകുന്നത്. ഇതിന്റെ സാന്നിധ്യമുണ്ടോയെന്നറിയാന്‍ കടയില്‍നിന്ന് ശേഖരിച്ച ജ്യൂസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് നല്‍കിയിട്ടുണ്ടെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എം. സുഗുണന്‍ പറഞ്ഞു.