അടിമാലി മുക്കുപണ്ടം തട്ടിപ്പ്: സിനിമാ നടൻ അറസ്റ്റിൽ, കൈക്കലാക്കിയത് മൂന്ന് ലക്ഷം രൂപ

മുക്കുപണ്ടം നൽകി അടിമാലിയിലെ സ്വർണ വ്യാപാരിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സിനിമാ നടൻ ഗോവയിലെ ആഡംബര കപ്പലിൽ വച്ച് പിടിയിലായി. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സ്വദേശി സനീഷാണ് അറസ്റ്റിലായത്. തട്ടിപ്പിന് ശേഷം കേരളം വിട്ട സനീഷിനെ വെള്ളത്തൂവല്‍ പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. ഗോവയിലെ ആഡംബര കപ്പലിൽ ചൂതുകളിക്കിടെയാണ് സനീഷ് പിടിയിലാവുന്നത്. പ്രേമം, സ്റ്റാന്റപ്പ് കോമഡി, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയ സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്.