ഇന്ന് അതിതീവ്രമഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച്

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.തൃശ്ശൂ‍ർ മുതൽ കാസർകോട് വരെ യെല്ലോ അല‍ർട്ടുമുണ്ട്.