ചട്ടങ്ങള്‍ ലംഘിച്ച് മരടിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയവരെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് പത്ത് ലക്ഷം രൂപ ടോക്കണ്‍ തുകയായി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിനോടാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയിലേക്കുള്ള വരവ് പോലും മാറ്റിവച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
മരട് ഫ്‌ളാറ്റ്: റിപ്പോര്‍ട്ട് തയ്യാറാക്കിയ ജഡ്ജിക്ക് ആദ്യഗഡുവായി 10 ലക്ഷം നല്‍കാന്‍ ഉത്തരവ്
