കെ.എസ്.ആര്‍.ടി.സി ചര്‍ച്ച വിജയം; മുഴുവന്‍ ശമ്പളവും നാളെ നല്‍കും

കെ.എസ്.ആര്‍.ടി.സി. രക്ഷാപാക്കേജില്‍ മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ച വിജയം. ശമ്പളക്കുടിശ്ശിക ചൊവ്വാഴ്ചയോടെ തീര്‍ക്കുമെന്നും എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കുമെന്നും മുഖ്യമന്ത്രി യൂണിയന്‍ നേതൃത്വത്തിന് ഉറപ്പ് നല്‍കി.