കെ.എസ്.ആര്‍.ടി.സിയില്‍ ഭാഗികമായി ശമ്പള വിതരണം തുടങ്ങി. 24,477 സ്ഥിരം ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% വിതരണം ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. 55.77 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ ഏഴ് കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നുമാണ് നല്‍കിയത്. സര്‍ക്കാര്‍ സഹായം വൈകിയതിനെത്തുടര്‍ന്ന് രണ്ടുമാസത്തെ ശമ്പളവും മുടങ്ങിയിരുന്നു.
കെഎസ്ആര്‍ടിസിയില്‍ ഭാഗികമായി ശമ്പള വിതരണം തുടങ്ങി; രക്ഷാ പാക്കേജില്‍ ചര്‍ച്ച
