വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ഇപിഎഫ്ഒ; ലക്ഷ്യം കൂടുതല്‍ പെന്‍ഷന്‍

ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ)ആലോചിക്കുന്നു. 2047ഓടെ 60 വയസ്സിന് മുകളിലുള്ള 14 കോടി പേരുള്ള പ്രായമായവരുടെ സമൂഹം രാജ്യത്തുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് രാജ്യത്തെ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് കനത്ത സമ്മര്‍ദമുണ്ടാക്കും. മതിയായ വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.