പതിനൊന്ന് ശ്രീലങ്കക്കാര്‍ കൊല്ലത്ത് പിടിയില്‍

പതിനൊന്ന് ശ്രീലങ്കക്കാർ കൊല്ലത്ത് പൊലീസിന്റെ പിടിയിലായി. കൊല്ലം നഗരത്തിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ഇവരെ ചോദ്യം ചെയ്യുകയാണ്. ബോട്ടുമാർഗം ഓസ്‌ട്രേലിയയിലേക്ക് കടക്കുക ലക്ഷ്യമിട്ടാണ് ഇവർ എത്തിയതെന്നാണ് സൂചന.
കഴിഞ്ഞ 19 ന് രണ്ടുപേർ ശ്രീലങ്കയിൽ നിന്നും ടൂറിസ്റ്റ് വിസയിൽ ചെന്നൈയിൽ എത്തിയിരുന്നു. പിന്നീട് ഇവരെ കാണാതായി. ഇവർക്കുവേണ്ടി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിലും അയൽ സംസ്ഥാനങ്ങളിലും തിരച്ചിൽ നടത്തിവരികയായിരുന്നു.