നിയന്ത്രണംവിട്ട കാളവണ്ടി സ്കൂട്ടറിലിടിച്ച് അപകടം; ഒരു മരണം

നിയന്ത്രണംവിട്ട കാളവണ്ടി സ്കൂട്ടറിലേക്ക് ഇടിച്ചുകയറി സ്കൂട്ടർ ഓടിച്ചയാൾ മരിച്ചു. നെന്മാറ ചേരാമംഗലം അന്താഴിവീട്ടിൽ ചന്ദ്രന്റെയും സരസ്വതിയുടെയും മകൻ രഘുദാസാണ് (45) മരിച്ചത്. ശനിയാഴ്ച രാത്രി 7.45-ന് ഗോവിന്ദാപുരം എക്‌സൈസ് ചെക്‌പോസ്റ്റിനു സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽനിന്ന് കാമ്പ്രത്തുചള്ള ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് എതിർദിശയിൽ വന്ന കാളവണ്ടി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.