പാലോട് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; അപകടത്തില്‍ മരണം രണ്ടായി

തിരുവനന്തപുരം പാലോട് മങ്കയം ആറ്റിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (34) ആണ് മരിച്ചത്. മൂന്നാറ്റ് മുക്കിൽ നിന്നാണ് മൃതദേഹം കിട്ടിയത്. യുവതിക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുകയായിരുന്നു.മല വെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ച ആറ് വയസ്സുകാരി നസ്രിയ ഫാത്തിമയെ നേരത്തെ കണ്ടെത്തിയിരുന്നു. ഒഴുക്കിൽപ്പെട്ട നസ്‌റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്.