നാല് ക്യാപ്‌സ്യൂളുകള്‍, ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത് ഒരുകിലോ സ്വര്‍ണം; യുവാവ് പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ സ്വദേശി ഉമ്മര്‍ ഫാറൂഖിനെ(26)യാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് 1.017 കിലോഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഉമ്മര്‍ ഫാറൂഖ് കരിപ്പൂരില്‍ എത്തിയത്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി, എയ്ഡ്‌പോസ്റ്റിലേക്ക് കൊണ്ടുപോയി ചോദ്യംചെയ്തു. പോലീസിന്റെ ചോദ്യംചെയ്യലില്‍ ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു.