സികെ സുബൈ‍ർ മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിൽ, അഴിച്ചുപണിയിൽ നേതാക്കൾക്ക് അതൃപ്തി, വിവാദം

മുസ്ലിം ലീഗിലെയും പോഷകസംഘടനകളിലെയും അഴിച്ചു പണി വിവാദത്തിൽ. സഹപ്രവർത്തകയുടെ പരാതിയിൽ പുറത്തായ യൂത്ത് ലീഗ് നേതാവ് മുസ്ലിം ലീഗിന്റെ ദേശീയ അസി. സെക്രട്ടറിയായി. മാത്രമല്ല പ്രവാസി വ്യവസായി വിദ്യാർത്ഥി സംഘടനയിൽ ഉന്നത സ്ഥാനത്തെത്തിയതും വിവാദമാവുകയാണ്. 2021ൽ ദില്ലിയിൽ വിദ്യാ‍ർത്ഥിനിയായ സഹപ്രവർത്തകയുടെ പരാതിയിൽ ലീഗ് നേതൃത്വം രാജി ചോദിച്ച് വാങ്ങിയ സികെ സുബൈ‍റിനെയാണ് ലീഗിന്റെ ദേശിയ അസി. സെക്രട്ടറിയായി ഇന്നലെ ചേ‍ർന്ന ദേശീയസമിതി യോഗത്തിൽ പ്രഖ്യാപിച്ചത്.