മാഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ കെ.കെ ശൈലജയെ സി.പി.എം വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചില കാരണങ്ങള്‍ കൊണ്ട് ശൈലജ തന്നെ പുരസ്‌കാരം വേണ്ടെന്നു വെച്ചതാണ്. ശൈലജയെ വിലക്കിയതല്ല, പാര്‍ട്ടി തീരുമാനങ്ങളെടുക്കുന്ന ഉന്നതകമ്മിറ്റിയുടെ ഭാഗമാണ് അവര്‍. ആ നിലയ്ക്ക് അവരാണ് പാര്‍ട്ടിയെന്ന് സീതാറാം യെച്ചൂരി വിശദീകരിച്ചു.
‘മഗ്‌സസെ പുരസ്‌കാരം നിരസിച്ചത് ശൈലജ’; അവാര്‍ഡ് വിവാദത്തില്‍ വിശദീകരണവുമായി യെച്ചൂരി
