കേരളത്തിൽ താമര വിടരും എന്നത് അമിത് ഷായുടെ ദിവാ സ്വപ്നം മാത്രമാണ്. കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞു പോയത് ഷാ അറിഞ്ഞില്ലേ?.ബിജെപി വളരുന്നത് എംഎൽഎമാരെ പണം നൽകി വാങ്ങി കൂട്ടിയെന്നും ബേബി കുറ്റപ്പെടുത്തി. മുന്‍ മന്ത്രി കെ കെ ശൈലജ മാഗ്സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി അനുമതി ഇല്ലാത്തതുകൊണ്ടെന്ന വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചില്ല.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പട്ടികജാതി മോർച്ചയുടെ പട്ടികജാതി സംഗമത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കേരളത്തിലും താമര വിടരും എന്ന് അമിത് ഷാ പറഞ്ഞത്.
അമിത് ഷായ്ക്ക് മറുപടിയുമായി എം എ ബേബി
