ജയിൽ വാർഡൻ ചമഞ്ഞ് തട്ടിപ്പ്; ആലപ്പുഴ സ്വദേശി പിടിയിൽ

ആലപ്പുഴയിൽ ജയിൽ വാർഡൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് ശങ്കരശേരി വെളിവീട്ടിൽ ബൈജു ഹാറൂണിനെയാണ് അറസ്റ്റ് ചെയ്തത്. 2020ൽ നടത്തിയ തട്ടിപ്പിലാണ് അറസ്റ്റ്. ജയിലിലെ പരിപാടിക്ക് എന്നു പറഞ്ഞ് വൊളന്റിയർമാർക്കുള്ള 7,500 ബാഡ്ജുകൾ നിർമിക്കാൻ ഓർഡർ നൽകിയാണ് പുന്നപ്രയിലെ എസ്എ ഗാർമെന്റ്സ് ആൻഡ് സ്റ്റിച്ചിങ് എന്ന സ്ഥാപനത്തിന്റെ ഉടമയായ വനിതയെ കബളിപ്പിച്ചത്. 13 ലക്ഷത്തിലേറെ രൂപയുടെ ഓർഡറാണ് ഇയാൾ നൽകിയത്.