മലപ്പുറത്ത് കഴിഞ്ഞ 7 മാസത്തിനിടെ തെരുവ് നായ കടിച്ചത് 7,000 ൽ അധികം പേരെ

മലപ്പുറം ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ഏഴു മാസത്തിനിടെ ഏഴായിരത്തിലധികം പേർക്കാണ് ജില്ലയിൽ തെരുവുനായകളുടെ ആക്രമണമേറ്റത്. സൈ്വര്യ ജീവിതത്തിന് വിഘാതമാകുമ്പോഴും അധികൃതർ ഒന്നും ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. കടിയേറ്റതിനേക്കാൾ കൂടുതൽ നായ ശരീരത്തിൽ മാന്തിയതും നക്കിയതുമായ സംഭവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കടിയേൽക്കേണ്ടി വന്നവരും എണ്ണത്തിൽ കുറവല്ല. പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികളും ഏറെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.